വിശ്വാസ ലോകത്തിന് ശ്രേഷ്ഠരായ മഹത്തുക്കളാണ് ബദരീങ്ങൾ

 വിശ്വാസ ലോകത്തിന് ശ്രേഷ്ഠരായ മഹത്തുക്കളാണ് ബദരീങ്ങൾ.  അസത്യത്തിന് മുകളിൽ സത്യത്തെ ഉയർത്തിപ്പിടിച്ച് ഏതൊരു അസത്യത്തെയും മറികടക്കാൻ സത്യത്തിന് സാധിക്കുമെന്ന് ബദ്ർ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസലോകത്തിന് സമാധാനമാണ് ശാന്തതയാണ് ഉൾബലമാണ് ബദരീങ്ങൾ നൽകുന്നത് .


മുഹമ്മദിൽ ബർ സഹി തങ്ങൾ പറയുന്നു : ഏതൊരു മനുഷ്യനും അവൻ ബദരീങ്ങളുടെ പേരുവിളിച്ചാൽ ഉത്തരം ഉണ്ട് .ഇരട്ടുമൂടിയ ലോകത്തിന് മാതൃകയാണ് ബദ്'രീങ്ങൾ .

ബദ്'രീങ്ങളുടെ ഇലാഹി വൈജ്ഞാനിക ചിന്തകളാണ് ഉമ്മത്തിന് വഴി വെളിച്ചം പകരുന്നത്. അധർമ്മത്തിനെതിരെ പോരാടി ധർമ്മം കൈവരിച്ച് നീതി നടപ്പാക്കി

സത്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ല .ഉണർവാണ് ബദ്ർ  ചരിത്രവും മഹാന്മാരായ ബദ് രീങ്ങളും. മുസ്ലിം ലോകത്തിന് ഓർമ്മപ്പെടുത്തുന്നത് കെട്ടു കഥകളല്ല എല്ലാം ജീവിതത്തിൽ മഹാന്മാർ നേരിട്ട പാoങ്ങളാണ്. മഹാന്മാരായ പണ്ഡിതന്മാരുടെ ജീവിതരീതികൾ ആണ് ഉമ്മത്തിന് നേർമാർഗം കാണിക്കുന്നത് .ആധുനിക കാലത്ത് നീതി എന്തെന്ന് പോലും ജനം മറന്നു കൊണ്ടിരിക്കുകയാണ്. അനീതിയുടെ പടുകുഴിയിലേക്ക് തള്ളപ്പെടുമ്പോഴും എങ്ങനെയും നേരിടാൻ കഴിയും പക്ഷേ ആരും രംഗത്തിറങ്ങുന്നില്ല . എന്നാൽ ബദ്റിൽ ആൾബലം കുറവായിരുന്നു ആയുധങ്ങൾ ഇല്ലായിരുന്നു എന്നിട്ടും അധർമ്മത്തെ കുഴിച്ചുമൂട് ബദ്‌ർ വിജയം കൈകൊണ്ടത് ആൾബലം കൊണ്ടല്ല അവരുടെ വിശ്വാസം കൊണ്ടാണ്. നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അതാണ്. പരീക്ഷണത്തിൽ തളരരുതെന്ന് കൂടെയാണ് പലരും നമ്മോട് വിളിച്ചു പറയുന്നത്. തങ്ങളുടെ കൂടെ യുദ്ധത്തിൽ പങ്കെടുത്തവർക്ക് 7 കുതിരയും 313 ആളുകളും 3 ഒട്ടകവും മാത്രമാണ് ഉണ്ടായിരുന്നത്. എതിർവശത്ത് ഇതിനേക്കാൾ പതിന്മടങ്ങായിരുന്നു .1000  ആളുകൾ 100 കുതിര 700 ഒട്ടകം ,ആൽബലം ആയുധവും കൂടുതലാണ് എന്നിട്ടും വിജയത്തിൻറെ ആനന്ദ കൊടി പാറിച്ച് ബദരീങ്ങളെ ബലപ്പെടുത്തിയത് ദീനിൻ മേലുള്ള അടിയുറച്ച വിശ്വാസമാണ്. എന്നെന്നും വാഴ്ത്തപ്പെടുന്ന വിജയം ആയി ബദ്ർ മാറിയെങ്കിൽ അത് ബദരീങ്ങളുടെ ഇലാഹി ചിന്തയും ഇസ്ലാമിനോടുള്ള അചഞ്ചലമായ വിശ്വാസവുമാണ് .1977ലെ ആരാധനാലയ നിയമം നിലനിൽക്കുകയാണ്. ബാബരിമസ്ജിദ് തകർക്കപ്പെട്ടത് അധർമ്മത്തെ ഇസ്ലാമിന്റെ എതിരാളികൾ വാനോളം ഉയർത്തിപ്പിടിച്ചപ്പോൾ നോക്കുകുത്തികൾ ആവുകയില്ലാതെ മറ്റൊരു മാർഗവും നമുക്കുണ്ടായില്ല .ആ ചരിത്രത്തിന് ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടുമില്ല .ഇന്ന് ഗ്യാൻവാപി കൂടെ അനീതിയുടെ പടുകുഴിയിലേക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് ഉമ്മത്തിന് വഴിവെളിച്ചമായി ബദരീങ്ങളൾ മാറുന്നത് ആധുനികകാലത്ത് നിറം പകരാൻ അജഞ്ചലമായ വിശ്വാസ ലോകത്തിനെ സാധികൂ . ഫലസ്തീൻ അനുഭവിക്കുന്ന ദുരിതങ്ങൾ , കലാലയങ്ങളില്ല മദ്രസകളില്ല ഒരു നേരത്തെ അന്ന പാനീയം പോലും കിട്ടാത്ത നിസഹായകാവസ്ഥ മാതാവിനെയും സഹോദരങ്ങളേയും നഷ്ടപ്പെട്ട പിഞ്ചു ബാല്യങ്ങൾങ്ങൾ അവർക്ക് കരുത്താണ് പ്രതീക്ഷയാണ് അസ്ഹാബുൽ ബദ്ർ '.ഈത്തപ്പന മടൽ കത്തിച്ച് അതിൻറെ മുകളിൽ ഉസ്മാൻ തങ്ങളെ പുകക്കിടപ്പെട്ടു  മുസ്അബോരെ പട്ടിണി കിടത്തുകയും ബിലാൽ (റ) മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടി വന്നിട്ടും തളർന്നിരുന്നെങ്കിൽ ഇസ്ലാമിക ലോകത്തിന് അസത്യത്തിന് മേലെ പാറിയ സത്യത്തിൻ കൊടി അസാധ്യമാവുമായിരുന്നു. പക്ഷേ ബദരീങ്ങൾ പടപൊരുതിയത് അവരുടെ വിശ്വാസം കൊണ്ടാണ്  .


മുആദ്(റ) പറയുന്നു :"അമ്പിയാക്കളെ കുറിച്ചുള്ള സ്മരണകൾ ആരാധനയുടെ ഭാഗമാണ്."

 മഹാത്മാക്കളെ സ്മരിക്കൽ പാപം പൊറുക്കാൻ കാരണമാകും എന്ന് മഹാൻ നമ്മെ പഠിപ്പിക്കുന്നു.ഈ പാപം പൊറുക്കൽ ആണ് ഉമ്മത്തിന് വേണ്ടത്. കൈവരികേണ്ടത് വിശ്വാസ ലോകം അല്ലേ ഉയർത്തി പിടിക്കേണ്ടത് മഹത്വമുള്ളവരാണ് നമ്മുടെ മാതൃക .അവരെല്ലാം നമുക്ക് വെളിച്ചം വിധിക്കുന്നവർ.


 ഇമാം ഭവവാനി തങ്ങൾ പറയുന്നു: ബദരീങ്ങളുടെ പേര് വിളിച്ചാൽ അവിടെ പ്രയാസമില്ല. പ്രയാസമില്ലാത്ത ഉമ്മത്തിനെയല്ലോ മുന്നിലേക്ക് സമർപ്പിക്കേണ്ടത്. ബദരീങ്ങളുടെ നാമം ഉച്ചരിച്ചാൽ പ്രയാസമില്ല .പ്രതിസന്ധിയിലെ ആത്മവിശ്വാസമാണ് ബദരീങ്ങൾ.

അധർമ്മത്തെ കുഴിച്ച് മൂടി നീതി നടപ്പാക്കി വിജയ കൊടി പാറിച്ച ബദ് രീങ്ങളാണ് ഉമ്മത്തിന് വഴി വെളിച്ചം വിതക്കുന്നവർ. അവരല്ലയോ നമ്മുടെ മാതൃക?


Khaja Husain Darimi

Padinjarathara

Comments

Popular posts from this blog

ബദരീങ്ങൾ ഉമ്മത്തിന്റെ വഴിവെളിച്ചം