വിശ്വാസ ലോകത്തിന് ശ്രേഷ്ഠരായ മഹത്തുക്കളാണ് ബദരീങ്ങൾ
വിശ്വാസ ലോകത്തിന് ശ്രേഷ്ഠരായ മഹത്തുക്കളാണ് ബദരീങ്ങൾ. അസത്യത്തിന് മുകളിൽ സത്യത്തെ ഉയർത്തിപ്പിടിച്ച് ഏതൊരു അസത്യത്തെയും മറികടക്കാൻ സത്യത്തിന് സാധിക്കുമെന്ന് ബദ്ർ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസലോകത്തിന് സമാധാനമാണ് ശാന്തതയാണ് ഉൾബലമാണ് ബദരീങ്ങൾ നൽകുന്നത് . മുഹമ്മദിൽ ബർ സഹി തങ്ങൾ പറയുന്നു : ഏതൊരു മനുഷ്യനും അവൻ ബദരീങ്ങളുടെ പേരുവിളിച്ചാൽ ഉത്തരം ഉണ്ട് .ഇരട്ടുമൂടിയ ലോകത്തിന് മാതൃകയാണ് ബദ്'രീങ്ങൾ . ബദ്'രീങ്ങളുടെ ഇലാഹി വൈജ്ഞാനിക ചിന്തകളാണ് ഉമ്മത്തിന് വഴി വെളിച്ചം പകരുന്നത്. അധർമ്മത്തിനെതിരെ പോരാടി ധർമ്മം കൈവരിച്ച് നീതി നടപ്പാക്കി സത്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ല .ഉണർവാണ് ബദ്ർ ചരിത്രവും മഹാന്മാരായ ബദ് രീങ്ങളും. മുസ്ലിം ലോകത്തിന് ഓർമ്മപ്പെടുത്തുന്നത് കെട്ടു കഥകളല്ല എല്ലാം ജീവിതത്തിൽ മഹാന്മാർ നേരിട്ട പാoങ്ങളാണ്. മഹാന്മാരായ പണ്ഡിതന്മാരുടെ ജീവിതരീതികൾ ആണ് ഉമ്മത്തിന് നേർമാർഗം കാണിക്കുന്നത് .ആധുനിക കാലത്ത് നീതി എന്തെന്ന് പോലും ജനം മറന്നു കൊണ്ടിരിക്കുകയാണ്. അനീതിയുടെ പടുകുഴിയിലേക്ക് തള്ളപ്പെടുമ്പോഴും എങ്ങനെയും നേരിടാൻ കഴിയും പക്ഷേ ആരും രംഗത്തിറങ്ങുന്നില്ല . എന്നാൽ ബദ്റിൽ ആൾബല...